Post Header (woking) vadesheri

ഉപഭോക്തൃകോടതി വിധിപാലിച്ചില്ല , പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് വാറണ്ട് .

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃകോടതി വിധിപ്രകാരം സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. അന്തിക്കാട് സ്വദേശി ടി.ആർ.പുഷ്പാംഗദൻ ഫയൽ ചെയ്ത ഹർജിയിലാണ് ചാഴൂർ കൃഷിഭവനിലെ അഗ്രിക്കൾച്ചറൽ ഓഫീസർക്കെതിരെയും ചെമ്പൂക്കാവിലെ അഗ്രിക്കൾച്ചറൽ കോംപ്ലെക്സിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.

ഹർജിക്കാരന് കൃഷിനാശത്തെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 1,00,000 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും ചിലവിലേക്ക് 3,000 രൂപയും നൽകുവാൻ വിധിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കാത്തതിനെ തുടർന്ന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട് .

First Paragraph Jitesh panikar (working)

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി