ഗുരുവായൂരിൽ പാപ്പാൻ കുത്തേറ്റു മരിച്ചു , ബലി കൊടുത്തതെന്ന് ആക്ഷേപം
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനതാവളത്തില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. പാലക്കാട് പാറശ്ശേരി അയ്യപ്പന്‍കാവ് വീട്ടില്‍ എ.ആര്‍. രതീഷാ(40)ണ് ഒറ്റകൊമ്പന്‍ ചന്ദ്രശേഖരന്റെ കുത്തേറ്റ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടേയാണ് സംഭവം. ഒന്നാം പാപ്പാന്‍ കെ.എന്‍. ബൈജു ലീവായതിനാല്‍, രണ്ടാം ചട്ടക്കാരനായ രതീഷാണ് ആനയെ നോക്കിയിരുന്നത്. ഉച്ചയോടെ വലിയ കോല്‍ ചെവിയില്‍വെച്ച് ആനതറി വൃത്തിയാക്കാന്‍ തുടങ്ങവെ, ആന രതീഷിനെ ചുറ്റിയെടുത്ത് അടിവയറിന് താഴെ കുത്തുകയായിരുന്നു. കുത്തിയ ശേഷം അടിവയര്‍ തകര്‍ന്ന രതീഷിനെ, ആന തുമ്പിയില്‍ ചുരുട്ടിയെടുത്ത് എറിയുകയും ചെയ്തു.
ഉച്ചയായതിനാല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു. കൊമ്പന്‍ ദേവദാസിന്റെ പാപ്പാന്‍ കണ്ണന്‍, ഉടനെ രതീഷിനെ കോരിയെടുത്ത്അമല ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും ജീവ ൻ രക്ഷിക്കാൻ കഴിഞ്ഞില്ല . പല ആനകളിലുമായി മാറി മാറി ജോലിനോക്കിയിരുന്ന രതീഷ്, അവസാനമായി വിനായകന്റെ രണ്ടാം ചട്ടക്കാരനായിരുന്നു. ഇക്കഴിഞ്ഞ 2 ന് വ്യാഴാഴ്ച്ചയാണ് ചന്ദ്രശേഖരനിലേയ്ക്ക് എത്തിയത് . സ്വതവെ വലിയ അപകടകാരിയായിരുന്നതിനാല്‍, കഴിഞ്ഞ 28 വര്‍ഷമായി ആനകോട്ടയിലെ കെട്ടുതറിയില്‍ മാത്രം കഴിഞ്ഞുകൂടുകയായിരുന്നു, ഒറ്റകൊമ്പന്‍ ചന്ദ്രശേഖരന്‍. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം, കെട്ടും തറിയില്‍നിന്നും അഴിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ചന്ദ്രശേഖരനെ ഭഗവാനെ വണങ്ങാൻ ക്ഷേത്രനടയിലേയ്ക്ക് ആഘോഷത്തോടെ കൊണ്ടുവന്നത്. കെ.കെ. ബിനീഷാണ് ആനയുടെ മൂന്നാം പാപ്പാന്‍.
അതെ സമയം ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുടെ ഭരണ നേട്ടമായി ഉയർത്തി കാണിക്കാനാണ് 28 വർഷമായി കെട്ട് തറയിൽ തന്നെ നിന്നിരുന്ന കൊമ്പനെ പുറത്തേക്ക് ഇറക്കിയതെന്നാണ് ആരോപണം .മികച്ച ആന പാപ്പാന്‍മാരും , ഉദ്യോഗസ്ഥരും ഉണ്ടാക്കിയിട്ടും അവർക്കാർക്കും കഴിയാത്ത ത് തങ്ങൾക്ക് കഴിഞ്ഞു എന്ന് വരുത്തി തീർക്കാനാണ് അപകടകാരിയായ കൊമ്പനെ ക്ഷേത്ര നടയിലേക്ക് കൊണ്ട് വന്നത് . അന്ന് ആന ഇടയാതിരുന്നത് വൻ ഭാഗ്യമായാണ് ഇപ്പോൾ കരുതുന്നത് .അടുത്ത ദിവസം ക്ഷേത്രത്തിനകത്ത് ശീവേലിക്ക് എഴുന്നള്ളിപ്പിക്കാനും നീക്കം ഉണ്ടായിരുന്നു അതിനിടയിലാണ് ദുരന്തംഅരങ്ങേറിയത് ആനക്കോട്ടയിലെ വിദഗ്‌ധ സമിതിയുടെ അനുമതിയില്ലാതെ കടുത്ത ഭേദ്യം ചെയ്യലിന് ശേഷമാണ് കൊമ്പനെ ചട്ടത്തിൽ ആക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം . ഭരണ നേട്ടം ഉയർത്തി കാണിക്കാൻ ഒരു ജീവൻ ബലി കൊടുക്കണ്ടി വന്നു
979 ജൂണ്‍ 3 ന് ബോംബെ കെ. സുന്ദരം ആണ് ചന്ദ്ര ശേഖരനെ നടയിരുത്തിയത് . 2009 ആഗസ്റ്റ് 2 ന് ക്ഷേത്രത്തില്‍ നടയിരുത്തിയ ഉണ്ണികൃഷ്ണയെന്ന് കൊമ്പന്റെ പാപ്പാനായാണ് രതീഷ് ദേവസ്വത്തിലെത്തിയത്. സരിതയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: ഹൃത്യ, ഹൃത്വിക്.