Header 1 vadesheri (working)

ഏകാദശി, ഗുരുവായൂരിൽ വ്യാപാരികളുടെ വിളക്കാഘോഷം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ഗുരുവായൂരിൽ വ്യാപാരികളുടെ വിളക്കാഘോഷം നടന്നു . ക്ഷേത്രത്തിൽ രാവിലെ ഏഴിന് നടന്ന കാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി . ഉച്ചക്കും രാത്രിയും പഞ്ചവാദ്യം അകമ്പടിയിൽ കാഴ്ച ശീവേലി നടന്നു കൊമ്പൻ ഇന്ദ്രസൻ കോലമേറ്റി പറ്റാനകളായി വിഷ്ണുവും , ഗോപീകണ്ണനും അണിനിരന്നു . സന്ധ്യക്ക്‌ 6.30ന് കിഴക്കേ നട ദീപ സ്തംഭത്തിനു മുന്നിൽ വ്യാപാരികൾ ഭഗവാന് നാണയ പറ സമർപ്പിച്ചു

First Paragraph Rugmini Regency (working)

മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിൽ 7 മുതൽ ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദി യോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു രാവിലെ എട്ടു മുതൽ 10 വരെയും ഉച്ചക്ക് 12 മുതൽ വൈകീട്ട് അഞ്ചു വരെ വ്യാപാരി കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി , 10 മുതൽ 12 വരെ ശുകപുരം ദിലീപ് ആറങ്ങോട്ടുകര ശിവൻ എന്നിവർ നയിച്ച ഇരട്ട തായമ്പക നടന്നു

Second Paragraph  Amabdi Hadicrafts (working)

അഞ്ചു മുതൽ ഏഴു വരെ ഗുരുവായുർ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജനയും തുടർന്ന് രാത്രി 11 വരെ വിഷ്ണു സഹസ്ര നാമം ഡാൻസ് ബാലെയും അരങ്ങേറി . വൈകീട്ട് ഗുരുവായൂർ മർച്ചന്റ്‌സ് ഏകാദശി വിളക്ക് പുരസ്‌കാരം മച്ചാട് രാമകൃഷ്ണൻ നായർക്ക് സമ്മാനിച്ചു.