ഗുരുവായൂരിൽ വ്യാപാരികളുടെ വിളക്കാഘോഷം ചൊവ്വാഴ്ച .
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ഗുരുവായൂരിൽ വ്യാപാരികൾ നടത്തുന്ന വിളക്കാഘോഷം ചൊവ്വാഴ്ച നടക്കും . ക്ഷേത്രത്തിൽ രാവിലെ ഏഴു മണി മുതൽ നടക്കുന്ന കാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരും സംഘവും നയിക്കുന്ന മേളം അകമ്പടിയാകും . ഉച്ചക്കും രാത്രിക്കും അയിലൂർ അനന്തനാരായണന്റെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയാകും . സന്ധ്യക്ക് 6.30ന് കിഴക്കേ നട ദീപ സ്തംഭത്തിനു മുന്നിൽ വ്യാപാരികളുടെ നാണയ പറ സമർപ്പണം നടക്കും .
മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിൽ 7 മുതൽ ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദി ഉണ്ടാകും രാവിലെ എട്ടു മുതൽ 10 വരെയും ഉച്ചക്ക് 12 മുതൽ വൈകീട്ട് അഞ്ചു വരെ വ്യാപാരി കുടുംബാംഗങ്ങൾ അവതരി പ്പിക്കുന്ന വിവിധ കലാ പരിപാടികളും , 10 മുതൽ 12 വരെ ശുകപുരം ദിലീപ് ആറങ്ങോട്ടുകര ശിവൻ എന്നിവർ അവതരിപ്പിക്കുന്ന ഇരട്ട തായമ്പകയും അരങ്ങേറും അഞ്ചു മുതൽ ഏഴു വരെ ഗുരുവായുർ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജന ഉണ്ടാകും. വൈകീട്ട് ഏഴിന് ഗുരുവായൂർ മർച്ചന്റ്‌സ് ഏകാദശി വിളക്ക് പുരസ്‌കാരം മച്ചാട് രാമകൃഷ്ണൻ നായർക്ക് സമ്മാനിക്കും തുടർന്ന് രാത്രി 11 വരെ വിഷ്ണു സഹസ്ര നാമം ഡാൻസ് ബാലെയും അരങ്ങേറും. തിങ്കളാഴ്ച ക്ഷേത്രത്തിൽ പത്തു കാർ വാരിയന്മാരുടെ വിളക്കാഘോഷം നടന്നു