അനധികൃത തെരുവ് കച്ചവടത്തിനെതിരെ ഗുരുവായൂരിൽ പ്രതിഷേധ സമരം
ഗുരുവായൂർ : അനധികൃത തെരുവ് കച്ചവടത്തിനെതിരെ വ്യാപാരികൾ നഗര സഭക്ക് മുന്നിൽ പ്രതിഷേധ കച്ചവടം നടത്തി . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ, മമ്മിയൂർ, കോട്ടപ്പടി,ചോവല്ലൂർപടി യൂണിറ്റുകൾ സംയുക്തമായി ഗുരുവായൂർ നഗരസഭയ്ക്കുമുന്നിൽ പ്രധിഷേധ സമരം നടത്തിയത് .പന്തായിൽക്ഷേത്ര പരിസരത്ത് നിന്നും തുടങ്ങിയ വ്യാപാരികളുടെപ്രകടനം മഞ്ജുളാൽ പരിസരത്ത് പ്രധിഷേധ യോഗം ചേർന്നു. ഗുരുവായൂർ നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ്തലക്കോട്ടൂർ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി. ഐ. ആന്റോ അധ്യക്ഷത വഹിച്ചു . പുതൂർ രമേഷ് കുമാർ ലോകനാഥൻ, വിൻസെന്റ്, സണ്ണി സി. ടി,സുബിത മഞ്ജു, ഡെന്നിസ് സി. ടി, ജോജി തോമസ് ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രതിഷേധ തെരുവ് കച്ചവടത്തിന് യൂണിറ്റ് സ്റ്റീഫൻ ജോസ്, ഷംസുദ്ധീൻ, എം. കെ ആന്റണി, രാഗി ഷാജൻ, മധു കേനാടത്ത്,ആന്റോ തോമസ്,എൻ രാജൻ, എ. വി ജയരാജ് എന്നിവർ നേതൃത്വം നൽകി. സമരപരിപാടികൾക് ശേഷം ഗുരുവായൂർ നഗരസഭാ സെക്രട്ടറിക് നിവേദനം നൽകി