Header 1 = sarovaram
Above Pot

വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ

ഗുരുവായൂർ :വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾരാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം.ശീവേലിയും സരസ്വതി പൂജയും പൂർത്തിയായതോടെ
ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുൻവശത്തു പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭം വേദിയിലേക്ക് ദേവീദേവൻമാരുടെ ചിത്രം എഴുന്നള്ളിച്ചു. തുടർന്നായിരുന്നു എഴുത്തിനിരുത്ത് .

Astrologer


13 ക്ഷേത്രം കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി. കുട്ടികളെ ഹരിശ്രീ എഴുതിച്ചു. ആദ്യം നാവിലും തുടർന്ന് അരിയിലും .ആദ്യാക്ഷര മധുരം നുകർന്ന കുരുന്നുകൾ ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹകടാക്ഷമേറ്റുവാങ്ങി അക്ഷര ലോകത്തേക്ക് കടന്നു. . നൂറുകണക്കിന് കുരുന്നുകൾ ഗുരുവായൂരിൽ വിദ്യാരംഭം കുറിച്ചു. ക്ഷേത്രം ഡി.എ.പി.മനോജ് കുമാർ, അസി.മാനേജർ സുശീല ഉൾപ്പെടെയുള്ള ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായി

Vadasheri Footer