Header 1 vadesheri (working)

മാസപ്പടി , ധനവകുപ്പ് ഇറക്കിയത് ക്യാപ്സ്യൂൾ : മാത്യു കുഴൽനാടൻ

Above Post Pazhidam (working)

തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്‌സ്യൂളാണെന്നും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ . നികുതിയടച്ചോ ഇല്ലയോ എന്നതല്ല പ്രധാന വിഷയം. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയമെന്നും മാത്യു കുഴല്നാടന്‍ വാര്ത്താ സമ്മേളനത്തില്‍ പറഞ്ഞു.

First Paragraph Rugmini Regency (working)

ചോദിച്ച ചോദ്യത്തിനല്ല മറുപടി നല്കിയത്. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണം. ധനവകുപ്പ് പുറത്ത് വിട്ടത് കത്തല്ല, കാപ്‌സ്യൂള്‍ മാത്രമാണെന്നും മാപ്പ് പറയേണ്ടത് ധനമന്ത്രിയാണെന്നും മാത്യു കുഴല്നാണടന്‍ മറുപടി നല്കി ഒരു സേവനവും നല്കാ്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആര്എ‍ല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പണം നല്കി്യെന്നതാണ് പ്രധാന വിഷയം. സേവനം നല്കാെതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റാണ്. ജിഎസ്ടി ചർച്ചയാക്കി സിപിഎം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും മാത്യു കുഴല്നാ ടന്‍ ആരോപിച്ചു.

കൈപ്പറ്റിയ തുകയ്ക്ക് ജി എസ് ടി  അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ധനവകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ മാപ്പ് പറയണമെന്ന് എ കെ ബാലന്‍ ആവശ്യപ്പെടുന്നത്. എ കെ ബാലന്‍ പറയുന്ന ധനവകുപ്പിന്റെ കത്ത് എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഓഫീസില്‍ ഇതുവരെയും കത്ത് ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചതെന്നും മാത്യു കുഴല്നാടന്‍ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

സിഎംആര്എറല്‍ എന്ന കമ്പനി എക്‌സാലോജിക്കുമായി ഒരു കരാറില്‍ ഏര്പ്പെ്ട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയില്‍ 2.3.2017 ല്‍ സിഎംആര്എല്‍ കമ്പനി വീണയുടെ കമ്പനിയുമായി (എക്‌സാലോജിക്) കരാര്‍ ഒപ്പിട്ടു. 2017 ജനുവരി ഒന്നുമുതല്‍ 5 ലക്ഷം മാസം നല്കുജന്ന തരത്തില്‍ വീണാ വിജയനുമായി മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്‌സാലോജിക്കിന് 2017 ജൂലൈ ഒന്നുമുതലാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ ലഭിക്കുന്നത്. ഇതിനു മുന്പ് വീണാ വിജയനും കമ്പനിയും സിഎംആര്എ്ല്ലില്‍ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാന്‍ കഴിയുക 2018 ജനുവരി 17 മുതല്‍ മാത്രമാണ്. അപ്പോള്‍ ഈ കരാര്‍ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും ? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകും?. 1.72 കോടി രൂപയ്ക്ക് നികുതി അടച്ചെന്ന് കത്തില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും മാത്യു കുഴല്നാ ടന്‍ ചോദിച്ചു