Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി ടിവിഎസ് അപാച്ചെ ബൈക്ക്

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ടിവിഎസിന്റെ പുതിയ മോട്ടോർ സൈക്കിൾ . പ്രീമിയം ബൈക്ക് ആയഅപ്പാച്ചെ ആണ് വഴിപാടായി സമർപ്പിച്ചത്. പൂജ കഴിഞ്ഞ ബൈക്കിന്റെ വില ഇനത്തിൽ 2,47,000രൂപയുടെ ചെക്ക് ടി വി എസ് ഗ്രൂപ്പിന് വേണ്ടി ചെയർമാൻ രാധാകൃഷ്ണൻ ദേവസ്വത്തിന് സമർപ്പിച്ചു.

Ambiswami restaurant

ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ്‌ കുമാർ ഏറ്റുവാങ്ങി. ക്ഷേത്രംകിഴക്കേ നടയിൽ നടന്ന ചടങ്ങിൽ സ്റ്റോഴ്സ് ആൻ്റ് പർച്ചേസ് ഡി.എ. എം. രാധ, ക്ഷേത്രം മാനേജർമാരായ സുശീല ,സി.സുരേഷ്, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ സന്നിഹിതരായി