Post Header (woking) vadesheri

മണത്തലയിൽ സഞ്ചരിക്കുന്ന ബാർ നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ.

Above Post Pazhidam (working)

ചാവക്കാട് : സഞ്ചരിക്കുന്ന ബാർ നടത്തിയിരുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു . മണത്തല അയിനിപ്പുള്ളി ചിന്നാലി വീട്ടിൽ അനിൽ കുമാർ (കരടി അനിൽ 40) നെയാണ് ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി. യു. ഹരീഷിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് . ഇരു ചക്ര വാഹനത്തിൽ ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്തും സമയത്തും മദ്യം എത്തിച്ചു കൊടുത്തിരുന്ന ഇയാൾ മുൻപും സമാന കേസുകളിൽ പിടിയിലായിട്ടുണ്ട്. പ്രധാനമായും അതിരാവിലെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കിടയിലാണ് ഇയാളുടെ മദ്യ വിൽപന.

Ambiswami restaurant

ഇയാൾക്ക് വേണ്ടി മദ്യം എത്തിച്ചു നൽകാൻ തീരദേശം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ  ഒരു ശൃംഖല തന്നെ ഉള്ളതായി വിവരം ലഭ്യമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്നും 18 കുപ്പി മദ്യവും, വിൽപന നടത്തുവാനുപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തു. പ്രിവൻറീവ് ഓഫീസർ ജോസഫ് പി എൽ,  സിവിൽ എക്സൈസ് ഓഫീസർ ശ്യാം എസ്‌,  അബ്ദുൾ റഫീഖ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു

Second Paragraph  Rugmini (working)