പാലിയേക്കര ടോള്‍ പ്ലാസയില്‍ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം
തൃശൂര്‍: എന്ഫോഴ്‌സ്‌മെന്റ്റ ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ പാലിയേക്കര ടോള്‍ പ്ലാസയില്‍ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം . ടി എൻ പ്രതാപൻ എം പിക്ക് പരിക്കേറ്റു . തൃശൂര്‍ ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അഴിമതി തടയണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ടോള്‍ വളയല്‍ സമരത്തിനിടെ പോലീസുകാരും കോണ്ഗ്ര സ് പ്രവര്ത്തതകരും തമ്മില്‍ നടന്ന ഉന്തും തള്ളിലുമാണ് പ്രതാപന് പരിക്കേറ്റത് . പ്രതിഷേധത്തിനിടെ രണ്ട് മണിക്കൂറോളം മുഴുവന്‍ ടോള്‍ ഗേറ്റുകളും കോണ്ഗ്രരസ് പ്രവര്ത്തമകര്‍ തുറന്നിട്ടിരുന്നു.
കോണ്ഗ്ര്സ് പ്രവര്ത്തേകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഉന്തും തള്ളുമുണ്ടായത്
നേതാക്കളെ മര്ദിച്ച പോലീസുകാര്ക്കെ തിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടോള്‍ ഓഫീസിന് മുന്നില്‍ കോണ്ഗ്ര്സ് പ്രവര്ത്തുകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാ കളക്ടര്‍ കൃഷ്ണതേജയും റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയും പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തിയിരുന്നു.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന് ഇവര്‍ ഉറപ്പ് നല്കിയതോടെ കോണ്ഗ്ര സ് പ്രവര്ത്തകര്‍ കുത്തിയിരുപ്പ് സമരം അവസാനിപ്പിക്കുകയായിരുന്നു