Post Header (woking) vadesheri

അടിപ്പാത, രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിച്ച് യാഥാർത്ഥ്യമാക്കണം: യൂത്ത് കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിച്ച് യാഥാർത്ഥ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ്. രാഷ്ട്രീയ പഴിചാരലുകൾക്കപ്പുറം അടിപാത എന്ന തിരുവെങ്കിടം പ്രദേശത്തെ ജനങ്ങളുടെ ആവശ്യം നടപ്പിലാക്കാനുള്ള ഇടപെടലുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന രാഷ്ട്രീയ കക്ഷികൾ നടത്തേണ്ടതെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപെട്ടു.

Ambiswami restaurant

രാഷ്ടീയപ്പോരിൽ ഭുരിതമനുഭവിക്കാൻ പോകുന്നത് തിരുവെങ്കിടത്തെ ജനങ്ങൾ ആണെന്നും യൂത്ത് കോൺഗ്രസ്സ് യോഗം ഓർമ്മപ്പെടുത്തി. അടിപ്പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കോടതിയിൽ പരാതി നൽകിയവർ അത് പിൻവലിക്കണമെന്നും, അടിപ്പാത സമയ ബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത്, ഭാരവാഹികളായ ബാബു സോമൻ, കൃഷ്ണപ്രസാദ് അടിക്കൂറ്റിൽ, ശ്രീനാഥ് മേലേടത്ത്, അഡ്വ. ഫ്രെഡി പയസ്സ്, നിജു ഫ്രാൻസിസ്, സ്റ്റാൻജോ സ്റ്റാൻലി, വിഷ്ണു വടക്കൂട്ട്, മനീഷ് നിലമന തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Rugmini (working)