Post Header (woking) vadesheri

കെ എ ജേക്കബ് അനുസ്മരണം

Above Post Pazhidam (working)

ഗുരുവായൂർ : സി പി ഐ നേതാവ് കെ എ ജേക്കബിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.. മാണിക്കത്ത്പടി പുലിമാന്തിപ്പറമ്പിൽ സി കെ ചന്ദ്രപ്പൻ സ്മാരക ഹാളിൽ ചേർന്ന അനുസ്മരണ പരിപാടിയിൽ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു.

Ambiswami restaurant

ജില്ലാ കമ്മിറ്റിയംഗങ്ങളായ ഗീത ഗോപി, സി വി ശ്രീനിവാസൻ , നേതാക്കളായ പി കെ രാജേശ്വരൻ, വൽസൻ കളത്തിൽ, ഗീത രാജൻ, നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷൻ എ എം ഷെഫീർ, നഗരസഭ മുൻ ചെയർപേഴ്സൺ രേവതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.