ചാവക്കാട് : പേരകം സപ്താഹ കമ്മിറ്റി മാത്യസമിതിയുടെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ,ശ്രീരുദ്രാഭിഷേകവും ഒക്‌ടോബര്‍ 16ാം തിയതി മുതല്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .പേരകം മഹാദേവക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റിന് മുന്‍വശം പ്രത്യേകം സജ്ജമാക്കിയ വേദിയിയിലാണ് ചടങ്ങുകള്‍ നടക്കുക ഒക്ടോബര്‍ 16ാം തിയ്യതി തിങ്കളാഴ്ച മുതല്‍ 24ാം തിയ്യതി ചൊവ്വാഴ്ച കൂടി ഒന്‍പത് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന ചടങ്ങുകളില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും .
.യജ്ഞാചാര്യന്‍ പട്ടാമ്പി ഓട്ടൂര്‍ അച്ചുതന്‍കുട്ടിയുടെ നേതൃത്വത്തിലാണ് സപ്താഹ യജ്ഞവും ശ്രീരുദ്രാഭിഷേകവും നടത്തപെടുന്നത്.തിങ്കളാഴ്ച കാലത്ത് സമ്പൂര്‍ണ്ണ നാരായണീയ പാരായണത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ വൈകീട്ട് 4 മണിയ്ക്ക് ബാലചന്ദ്രന്‍ എമ്പ്രാന്തിരിയുടെ അദ്ധ്യക്ഷതയില്‍ ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി സദ്ഭവാനന്ദജി ഉദ്ഘാടനം ചെയ്യും ബാലചന്ദ്രന്‍ എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീരുദ്രാഭിഷേകത്തോടെ ചടങ്ങുകള്‍ അവസാനിക്കുന്നതാണ്.
എല്ലാ ദിവസങ്ങളിലും രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആത്മീയസദസ് രാത്രി 10 മണിക്കാണ് അവസാനിക്കുക എല്ലാ ദിവസവും ഏകദേശം 1000 ത്തോളം പേർക്ക് . 4 നേരവും അന്നദാനം സംഘാടകര്‍ ഉറപ്പാക്കിയിട്ടുണ്ട് .വാർത്ത സമ്മേളനത്തിൽ ബാബു കളത്തില്‍, കെ ആര്‍ ചന്ദ്രന്‍, ബേബി കരിപോട്ട,് രവീന്ദ്രന്‍ തറയില്‍, ഭാസ്‌ക്കരന്‍ കളത്തുപുറത്ത്, എന്നിവര്‍ പങ്കെടുത്തു