Post Header (woking) vadesheri

വാറണ്ട് പിൻവലിക്കുന്നതിനുള്ള ഹർജി ഉപഭോക്തൃകോടതി തള്ളി

Above Post Pazhidam (working)

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് പുറപ്പെടുവിച്ച വാറണ്ട് പിൻവലിക്കുവാൻ ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി ഉപഭോക്തൃകോടതി തള്ളി . മാള ഗ്രാമ പഞ്ചായത്തു് റൂറൽ നോൺ അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ പ്രസിഡണ്ട് വടമയിലെ തട്ടാൻപറമ്പിൽ രവീന്ദ്രൻ.ടി.പി. ഫയൽ ചെയ്ത ഹർജിയാണ് തള്ളിയതു്.

Arya bhavan inner

നിക്ഷേപസംഖ്യ 5,00,000 രൂപ തിരിച്ചുലഭിക്കാതിരുന്നതിനെത്തുടർന്ന് എ.ടി.ഷിഹാബ് ഫയൽ ചെയ്ത ഹർജിയിലെ വിധി പാലിക്കാതിരുന്നതിനെത്തുടർന്നാണ് പോലീസ് മുഖേനെ വാറണ്ട് പുറപ്പെടുവിച്ചത് . വിധിപ്രകാരം 5,00,000 രൂപയും 2017 ജൂൺ 15 മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകേണ്ടതുണ്ടായിരുന്നു .

Second Paragraph  Sarovaram(working)

വാറണ്ട് പിൻവലിക്കുവാൻ അപേക്ഷ സമർപ്പിച്ച് പരിഗണിച്ച ദിവസം ഹാജരാകാതിരുന്നതിനെത്തുടർന്നാണ് പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജി തള്ളിയത്. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട് . നിക്ഷേപകന് വേണ്ടി അഡ്വ. ഏ.ഡി.ബെന്നി ഹാജരായി

Third paragraph Saravan bhavan