ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവിന് തുലാഭാരം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുലാഭാരം , വെണ്ണ , കദളി പഴം , പഞ്ചസാര എന്നിവ കൊണ്ട് ഒന്നിച്ചാണ് തുലാഭാരം നടത്തിയത് . 71 കിലോ തൂക്കം ഉണ്ടായിരുന്നു. തുലാഭാരം നടത്താനുള്ള വസ്തുക്കൾ അദ്ദേഹം കൊണ്ട് വന്നതിനാൽ തട്ടിൽ പണമായി 100 രൂപ മാത്രമാണ് ക്ഷേത്രത്തിൽ അടവാക്കേണ്ടി വന്നത് .
വൈകിട്ട് ദീപാരാധന കഴിഞ്ഞ സമയത്താണ് മുൻ അഡ്മിനിസ്ട്രേറ്ററും പ്രതിപക്ഷ നേതാവിന്റെ നേതാവിന്റെ സെക്രട്ടറിയുമായ കെ അനിൽകുമാർ ,ക്ഷേത്രം മാനേജർ പ്രദീപ് വല്യാപ്പള്ളി , ഗോപാലകൃഷ്ണൻ എന്നിവരോടൊത്ത് അദ്ദേഹം ക്ഷേത്ര ദർശനത്തിനു എത്തിയത്