Post Header (woking) vadesheri

ഹമാസിന്റേത് ഭീകരാക്രമണം; അതിന് ന്യായീകരണമില്ല : ശശി തരൂര്‍

Above Post Pazhidam (working)

ന്യൂഡല്ഹി : ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് കാരണം ഇസ്രയേല്‍ പരിശുദ്ധ ദിനമായി കാണുന്ന ദിവസത്തില്‍ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണം ആണെന്ന് ശശി തരൂര്‍ എംപി. അതൊരു ഭീകരാക്രമണം ആയിരുന്നു. അവര്‍ നിരപരാധികളായ ജനങ്ങളെ കൊന്നു. കുട്ടികളെയും പ്രായമായവരെയും മ്യൂസിക് ഫെസ്റ്റിവലിന് എത്തിയ യുവാക്കളെയും കൊന്നു.

ഹമാസ് ചെയ്തതിന് ഒരു ന്യായീകരണവുമില്ല. തീവ്രവാദ പ്രവര്ത്തനത്തെ അപലപിക്കുന്നതില്‍ തീര്ച്ചയായും പങ്കുചേരുന്നു. ഇസ്രയേലിന്റെ ഈ ദുഖത്തില്‍ ഒപ്പം നില്ക്കാ നുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തേയും ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍, അതേസമയം ഇസ്രായേലിനെ മാത്രം പിന്തുണക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശരിയായ നടപടിയല്ല . പലസ്തീനെ സംബന്ധിച്ചിടത്തോളം, ഇത് വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്