Above Pot

റെയിൽവേ മേൽപ്പാലം, ഈ മാസം പൂർത്തീകരിക്കുമെന്ന്

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും ഒക്ടോബർ മാസത്തോടെ പൂർത്തീകരിക്കും.മണ്ഡലകാല ആരംഭത്തിനു മുമ്പേ മേൽപ്പാലം തുറന്ന് നൽകും .എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ മേൽപ്പാല അവലോകന യോഗത്തിലാണ് തീരുമാനം.

First Paragraph  728-90

മേൽപ്പാലത്തിനു താഴെയുള്ള സ്ഥലത്ത് ഓപ്പൺ ജിം, പ്രഭാത സവാരിക്കുള്ള സംവിധാനം, ഇരിപ്പിടം എന്നിവ എംഎൽഎ ഫണ്ട് വിനിയോഗിച്ച് തയ്യാറാക്കുമെന്ന് എം എൽ എ യോഗത്തെ അറിയിച്ചു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ മുനിസിപ്പൽ എഞ്ചിനീയറെ ചുമതലപ്പെടുത്തി. മേൽപ്പാലത്തിനു താഴെയുള്ള മറ്റു ഭാഗങ്ങൾ ടൈൽ വിരിച്ച് സൗന്ദര്യവത്കരണ പ്രവൃത്തികളും നടത്തി മനോഹമാക്കും.പാലത്തിനടിവശത്ത് വെളിച്ചം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.

Second Paragraph (saravana bhavan

അപ്രോച്ച് റോഡിന്റെ ഡിബിഎം പ്രവൃത്തികൾ ഒക്ടോബർ 11 നകം പൂർത്തീകരിക്കും. ബിസി പ്രവൃത്തികൾ, സോളാർ വൈദ്യുതീകരണം, പെയ്ന്റിങ്ങ്, മറ്റ് അനുബന്ധ പ്രവൃത്തികൾ ഒക്ടോബർ 30 നകം പൂർത്തീകരിക്കും. അടുത്ത അവലോകനയോഗം 18 ന് ചേരാനും തീരുമാനിച്ചു.

ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ഗുരുവായൂർ ടെമ്പിൾ എസ്.എച്ച് . ഒ. പ്രേമാനന്ദകൃഷ്ണൻ, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്,എഞ്ചിനീയര്‍ ഇ ലീല,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആർ ബി ഡി സി ഉദ്യോഗസ്ഥർ,കരാറുകാർ ,തുടങ്ങിയവർ പങ്കെടുത്തു