Header 1 vadesheri (working)

ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിൻ്റെ ധനസഹായം വിതരണം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വനം പദ്ധതിയിൽ ഉൾപ്പെട്ട ജി എസ് എസ് എടക്കഴിയൂർ കീർത്തന സമിതി അംഗം പ്രസന ഉദയഭാസ്ക്കറിൻ്റെ നിര്യാണത്തെ തുടർന്ന്,അവരുടെ കുടുംബത്തിനുള്ള ധനസഹായം വിതരണംപുന്നയൂർക്കുളം രാമരാജ സ്കൂളിൽ വെച്ച് നടന്നു. ചടങ്ങിൽ ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റ് ചെയർമാൻ എം ബിജേഷ് അധ്യക്ഷത വഹിച്ചു,

First Paragraph Rugmini Regency (working)

ടി പി ഉണ്ണി പ്രസന ഉദയഭാസ്ക്കറിൻ്റെ കുടുംബത്തിന് ധനസഹായം നൽകി, കേച്ചേരി ഗുരുപവനപുരം സഹകരണ സംഘം പ്രസിഡൻ്റ് പി മുകേഷ് കുമാർ മുഖ്യ അതിഥിയായിരുന്നു. ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ജി എസ് എസ് സമിതികളിൽ നടക്കുന്ന ലഹരി മുക്ത ഭവനം എന്ന പരിപാടിയുടെ ഉദ്ഘാടനം
നടന്നു.

യോഗത്തിൽ ജി എസ് എസ് ചീഫ് കോ ഓഡിനേറ്റർ ഷാജി വരവൂർ,കോ ഓഡിനേറ്റർ വിദ്യ പ്രതീഷ് , പി അരവിന്ദാക്ഷൻ , ടി ശിവദാസ്, ദയാനന്ദൻ മാമ്പുള്ളി, ദിവ്യ നിഷാദ്,എന്നിവർ പങ്കടുത്തു .ജി എസ് എസ് പുന്നയൂർക്കുളം ക്ലസ്റ്റർ ഭാരവാഹികളായ ലേസിത സുനിൽ സ്വാഗതവും ഷബീന രമേഷ് നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)