യുവജനോത്സവ ചിലവ് വഹിക്കാൻ പൂർവ്വ വിദ്യാർത്ഥി സംഘടന
ചാവക്കാട് : മണത്തല ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിൽ ഒക്‌ടോബര്‍ നാല് അഞ്ച്് തിയതികളില്‍ നടക്കുന്ന യുവജനോത്‌സവത്തിന്റെ മുഴുവൻ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഓര്‍മ്മയുടെ വിദേശത്തുള്ള പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് യുവജനോത്‌സവം സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്. യുവജനോത്‌സവത്തിനാവശ്യമായ രണ്ടു ദിവസത്തെ മുഴുവന്‍ ചിലവുകളും വിദ്യാര്‍ത്ഥികളുടെ ട്രോഫികള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു സമ്മാനങ്ങള്‍ അടക്കം ഓര്‍മ്മയാവും വഹിക്കുക.
ഒക്‌ടോബര്‍ എട്ട് ഞായറാഴ്ച ദ്യശ്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്യ ചികിത്‌സാ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഈ നേത്യചികത്‌സാ ക്യാമ്പ് ഏറെ പ്രയോജനകരമാണ് ക്യാമ്പില്‍ കൂടുതല്‍ ചികിത്‌സ വേണ്ടിവരുന്നവര്‍ക്ക് ഓര്‍മ്മ തുടര്‍ ചികിത്‌സാ സൗകര്യം ഉറപ്പാക്കും. ക്യാമ്പില്‍ ആവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കും. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണടകളും സൗജന്യമായി വിതരണം ചെയ്യും .
വാര്‍ത്ത സമ്മേളനത്തില്‍ കോർഡിനേറ്റര്‍മാരായ ബൈബജു തെക്കന്‍, സുരേഷ് പാലക്കല്‍, ഷൗക്കത്ത്് സ്രാമ്പിക്കൽ , അക്രം മുഹമ്മദാലി, ജസീറ അക്രം, സിന്ധു മണി എന്നിവര്‍ പങ്കെടുത്തു. നസീര്‍ മടപ്പന്‍, റാഫി ചാലില്‍, റഫീഖ് തിരുവത്ര, സുല്‍ഫിക്കര്‍ തിരുവത്ര, രാധാക്യഷ്ണന്‍ ബ്‌ളാങ്ങാട്, നസീര്‍ തിരുവത്ര, മുസ്തഫ മൊയ്്തീന്‍, കെ വി എം ഹനീഫ. എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി വിവിധ വിദേശ രാജ്യങ്ങളില്‍ പ്രവാസി കോഡിനേറ്റര്‍ മാരായി പ്രവര്‍ത്തിക്കുന്നുണ്ട്