Above Pot

ഗുരുവായൂരിൽ കുരുന്നുകളുടെ ചോറൂൺ ഇനി ശീതീകരിച്ച ഹാളിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന കുഞ്ഞുങ്ങൾക്ക് ഇനി എ .സി. ഹാളിൽ ചോറൂൺ നൽകാം. ശീതീകരിച്ച ചോറൂൺ വഴിപാട് ഹാളിൻ്റെ സമർപ്പണം വൈകുന്നേരം നടന്നു.ദീപാരാധനയ്ക്ക് ശേഷം ആറേമുക്കാൽ മണിയോടെ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചോറൂൺ ഹാളിൽ നിലവിളക്കു തെളിയിച്ചു. ശീതികരിച്ച ഹാളിൻ്റെ സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി.രാധിക, ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ പി.ജയരാജൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. നാല് ടൺ കപ്പാസിറ്റിയുള്ള അഞ്ച് എ .സിയാണ് ചോറുൺ ഹാളിൽ സ്ഥാപിച്ചത്. സ്പോൺസർമാരെ കണ്ടെത്താൻ ശ്രമിക്കാതെ ദേവസ്വത്തിൻ്റെ തനത് ഫണ്ട് ചെലവഴിച്ചാണ് എ .സി.സംവിധാനം ഒരുക്കിയത്.