Above Pot

ഗുരുവായൂരിൽ വൃശ്ചികം ഒന്ന് മുതൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടി

ഗുരുവായൂർ : മണ്ഡലകാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതി (നവംബർ 17) മുതൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ നിർദേശപ്രകാരമാണ് ഭരണസമിതി തീരുമാനം.

Astrologer

നവംബർ 17 (വൃശ്ചികം ഒന്ന് )മുതൽ 2024 ജനുവരി 21വരെ (മകരം 7 ) ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. ശീവേലി കഴിഞ്ഞ ഉടനെ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കും. കൂടുതൽ ഭക്തർക്ക് ക്ഷേത്രത്തിലെത്താനും ദർശന സായൂജ്യം ലഭിക്കുന്നതിനുമാണ് ദേവസ്വം നടപടി. ഭരണ സമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായിരുന്നു.

ഭരണ സമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ , കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി

Vadasheri Footer