Post Header (woking) vadesheri

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, അനർട്ട് മാനേജർക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃ കോടതി വിധി പ്രകാരം സംഖ്യ നൽകാതിരുന്നതിനെത്തുടർന്നു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കണിമംഗലം കുന്നത്തു പറമ്പിൽ വീട്ടിൽ സതീശൻ.കെ.ജി.ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ ലൂമിനസ് പവർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും അയ്യന്തോളിലെ അനർട്ട് മാനേജർക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്.

First Paragraph Jitesh panikar (working)

സതീശന് സ്ഥാപിച്ച് നൽകിയ സോളാർ സിസ്റ്റം തകരാറിലായതിനെത്തുടർന്ന് ബോധിപ്പിച്ച ഹർജിയിൽ 86,129 രൂപയും 8% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധിയായിരുന്നു. വിധി ഒരു മാസത്തിനുള്ളിൽ പാലിക്കേണ്ടിയിരുന്നു.എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഉപഭോക്തൃ നിയമം അനുസരിച്ച് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി