ഗുരുവായൂർ നഗരസഭ ഹെൽത്ത് ഇൻസ്പെകടറെ മരിച്ച നിലയിൽ കണ്ടെത്തി.
ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ സീനിയർ പബ്ലിക് ഹെൽത് ഇൻസ്‌പെക്ടറെ തൂങ്ങി മരിച്ച നില യിൽ കണ്ടെത്തി മാള കുരുവിലശ്ശേരി കുറിച്ചിപറമ്പിൽ വീട്ടിൽ സെബി ഔസേഫ് (48 )നെ യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായ ഭാര്യ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വീട് അകത്തു നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു ,
സമീപ വാസികളെ വിളിച്ചു കൂട്ടി വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് തൂങ്ങി നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മാള സർക്കാർ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സ്ഥിരീകരിച്ചു . ബുധനാഴ്ച രാവിലെ മാള പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
നെല്ലായി -കുളത്തൂർ കുറിച്ചിപറമ്പിൽ പാവുണ്ണിയുടെ മകനാണ് സംസ്കാരശുശ്രൂഷ കർമ്മങ്ങൾ ബുധൻ വൈകീട്ടു 4.00 ന്. മൃതദേഹം ഉച്ചക്ക് 1മണി മുതൽ സ്വവസതിയിൽ പൊതുദർശനത്തിനായി വെയ്ക്കുന്നതാണ്.സംസ്കാരം. നെല്ലായി പള്ളിയിൽ