Post Header (woking) vadesheri

എ സി മൊയ്തീന്റെ രാജി, കോൺഗ്രസ് സായാഹ്ന ധർണ്ണ നടത്തി

Above Post Pazhidam (working)

ചാവക്കാട് : കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കോടികൾ കൊള്ളയടിച്ച
എ. സി. മൊയ്തീൻ എം. എൽ. എ രാജിവെക്കണമെന്ന് ആവശ്യപെട്ട് കൊണ്ട്
ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. വസന്തം കോർണ്ണറിൽ വെച്ച് നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

അരവിന്ദൻ പല്ലത്ത്,സി. വി. സുരേന്ദ്രൻ,കെ. എച്ച്. ഷാഹുൽ ഹമീദ്, ബീന രവി ശങ്കർ, കെ. വി. സത്താർ, എം. എസ്. ശിവദാസ്, എ. എസ്. സ‌റൂക്,സി. പക്കർ, ടി. എച്ച്. റഹീം, തേർളി അശോകൻ, കെ. എം. ശിഹാബ്, ആർ. എ. നൗഷാദ്, കെ. ബി. വിജു ഹിമ മനോജ്‌,ഷാഹിദ മുഹമ്മദ്‌, ഷാലിമ, ഷാഹിദ പേള,സുപ്രിയ രാമചന്ദ്രൻ,അസ്മതലി, പി. കെ. കബീർ, കെ. വി. യൂസുഫ് അലി, സി. സലീം,എ. കെ. മുഹമ്മദലി,ഷൈല നാസർ, അനിത ശിവൻ എന്നിവർ സംസാരിച്ചു