“മുക്കുവന്റെ ശപഥം” നോവൽ പ്രകാശനം ചെയ്തു.
ഗുരുവായൂർ : സമൂഹത്തെ നേർവഴിക്ക് നയിക്കുന്നതിൽ എഴുത്തിനും വായനക്കും വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ പ്രസിദ്ധീകരണമായ മുക്കുവന്റെ ശപഥം നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, നഗരസഭ മുൻ ചെയർമാൻ ടി.ടി.ശിവദാസൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ടി.ആര്യൻ കണ്ണന്നൂർ പുസ്തകപരിചയം നടത്തി. ഗുരുവായൂർ സാംസ്‌കാരിക വേദി പ്രസിഡന്റ് സി.ഡി.ജോൺസൺ അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാരായ പി.വി.മധു, ശോഭഹരിനാരായണൻ, സംഘാടക സമിതി ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, കൺവീനർ ടി.കെ.പരമേശ്വരൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.എൻ.മുരളി, പ്രസാദ് പട്ടണത്ത്, എം.വി.ജോൺസൺ, പി.എ.അരവിന്ദൻ, കെ.ബി.ഷൈജു, മോഹനകൃഷ്ണൻ ഓടത്ത്, എൻ.കെ.ലോറൻസ്, സി.എ.ജോസ് പോൾ എന്നിവർ സംസാരിച്ചു.