Post Header (woking) vadesheri

ലൈംഗീക അതിക്രമം ,പോക്‌സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : പോക്‌സോ കേസിലെ പ്രതിയായ മദ്രസാദ്ധ്യാപകന്‍ പിടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഢിപ്പിച്ച മലപ്പുറം പട്ടിക്കാട് കീഴാറ്റൂര്‍ ചെമ്മങ്കോട്ടു വീട്ടില്‍ വീരാന്‍ മുസ്‌ലിയാര്‍ മകന്‍ മുഹമ്മദ് അബൂതാഹിര്‍ (29)നെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Poonthanam
Rugmani 700-200

Vasudev Inn

വിദ്യാര്‍ത്ഥിയെ പീഢിപ്പിച്ച ശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ സെസില്‍ കൃസ്ത്യന്‍ രാജ്, സിപിഒമാരായ സന്ദീപ്, നൗഫല്‍, മെല്‍വിന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു