Header 1 = sarovaram
Above Pot

ഗുരുവായൂരപ്പന് മുന്നിൽ പൂക്കളത്തിൽ വിരിഞ്ഞത് കൃഷ്ണന്റെ “വിരാട രൂപം”

ഗുരുവായൂർ : ഗുരുവായൂരപ്പന് മുന്നിൽ ഉത്രാട നാളിൽ പൂക്കളത്തിൽ വിരിഞ്ഞത് വിഷ്ണുവിന്റെ വീരാട്ട് രൂപം , കൃഷ്ണാട്ടം കലാകാരന്മാരായ സുമേഷ് , രതീഷ് ,ധർമൻ, ജിതിൻ എന്നിവർ ചേർന്നാണ് 35 അടി നീളവും 20 വീതിയും ഉള്ള മഹാ കളത്തിൽ വിഷ്ണു വിന്റെ വീരാട്ട് രൂപം വിരിയിച്ചത് .

മുല്ലപ്പൂവ്, സമ്മങ്കി പട്ടു പൂവ് ,ജമന്തി, വെള്ള ജമന്തി ,രണ്ടു തരം ചെണ്ടു മല്ലി ,വാടാർ മല്ലി തുടങ്ങിയ പൂക്കൾ ആണ് പൂക്കളം ഒരുക്കാൻ ഉപയോഗിച്ചത് . 60 കിലോ പൂക്കൾ വേണ്ടി വന്നു പൂക്കളത്തിനായി വർഷങ്ങൾക്ക് മുൻപ് കിഴക്കേ നടയിലെ പൂ കച്ചവടക്കാരൻ ആയിരുന്ന വീരഭദ്രൻ തുടങ്ങി വെച്ച ഉത്രാട പൂക്കളം അദ്ദേഹത്തിന്റെ കാല ശേഷം മക്കളായ അജി, നഗര സഭ കൗൺസിലർ കൂടിയായ സുജിത്, ഉണികൃഷ്ണൻ എന്നിവർ ചേർന്നാണ് പൂക്കളം തയ്യാറാക്കുന്നത്

Vadasheri Footer