Above Pot

ഹൈക്കോടതി ഉത്തരവിന് പുല്ലു വില , ദേവസ്വം റോഡ് വീണ്ടും തെരുവ് കച്ചവടക്കാർ വീണ്ടും കയ്യേറി

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവ് പുല്ല് വില കല്പിച്ചു കിഴക്കേ നടയിലെ ദേവസ്വം റോഡ് വീണ്ടും തെരുവ് കച്ചവടക്കാർ കയ്യേറി . ഹൈക്കോടതി ഉത്തരവ് ചൂണ്ടി കാട്ടി ആഴ്ചകൾക്ക് മുൻപാണ് തെരുവ് കച്ചവടക്കാരെ പോലീസ് സഹായത്തോടെ ദേവസ്വം ഒഴിപ്പിച്ചത് .

First Paragraph  728-90

Second Paragraph (saravana bhavan

ഇതേ ഉത്തരവിന്റെ പേരിലാണ് , ദർശനത്തിന് എത്തുന്നവർ ഇവിടെ പാർക്ക് ചെയ്ത ഇരു ചക്ര വാഹനങ്ങൾക്ക് പോലീസ് പിഴ ചുമത്തി യിരുന്നത് . ദേവസ്വം റോഡിൽ ഭക്തരുടെ വാഹനം പാർക്ക് ചെയ്താൽ കലി തുള്ളുന്ന പൊലീസിന് തെരുവ് കച്ചവടക്കാരുടെ കയ്യേറ്റം കണ്ട ഭാവം നടിക്കുന്നില്ല എന്നാണ് ആക്ഷേപം . . ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വ്യാപാരി സംഘടനകൾ