ഗുരുവായൂരിൽ അത്യാധുനിക ഗോശാല. ശിലാസ്ഥാപനം നടന്നു
ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി നിർമ്മിക്കുന്ന ഗോശാലയുടെ ശിലാസ്ഥാപനം നടന്നു.
കിഴക്കേ നടയിൽ ഓഫീസ് അനക്സ് ഗണപതി ക്ഷേത്രത്തിന് സമീപമായിരുന്നു ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർദ്ദിഷ്ട ഗോശാലയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് , ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ് ,കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. ശ്രീ ഗുരുവായൂരപ്പ ഭക്തനായ കോയമ്പത്തൂർ സ്വദേശി പാണ്ടി ദുരൈ ആണ് ഗോശാല വഴിപാടായി നിർമ്മിച്ച്സമർപ്പിക്കുന്നത്.കൃഷ്ണനാട്ടം കളരിയുടെ പിന്നിൽ
മൂന്നു നിലകളിലായി പതിനൊരായിരം ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഗോശാലമന്ദിരം നിർമിക്കുക.
പശുക്കുട്ടികളുടെ പരിപാലനകേന്ദ്രം, പാൽ ഉറയൊഴിച്ച് തൈരും വെണ്ണയും ആക്കുന്നതിനുള്ള മുറി, തീറ്റ സൂക്ഷിക്കാനുള്ള മുറി, മെഡിസിൻ റൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. 5 കോടിയാണ് നിർമ്മാണ ചെലവ്. ജീവ ധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി,
ദേവസ്വംചീഫ് എൻജിനീയർ എം വി രാജൻ.., എക്സിക്യൂട്ടിവ് എൻജിനീയർ എം കെ അശോക് കുമാർ., അസി. എക്സി. എൻജിനീയർ വി ബി സാബു., അസി.എൻജീനിയർ നാരായണൻ ഉണ്ണി, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.