കണ്ണന്റെ തിരുനടയിൽ അത്തപൂക്കളം വിരിഞ്ഞു.
ഗുരുവായൂർ : തിരുവോണത്തിന്റെ വരവ് അറിയിച്ചു കൊണ്ട് കണ്ണന്റെ തിരുനടയിൽ അത്തപൂക്കളം വിരിഞ്ഞു . 40 കിലോയോളം പൂക്കൾ ഉപയോഗിച്ചാണ് ഇരുപത് അടി വലി പ്പമുള്ള പൂക്കളം തീർത്തത് രണ്ടു തരം ചെണ്ട്മല്ലി , വാടാർമല്ലി , അരളി, ചില്ലി റോസ്, ചൗക്ക തുടങ്ങിയ പൂക്കൾ ആണ് ഉപയോഗിച്ചത്,
ഗുരുവായൂർ ശ്രീകൃഷ്ണഫ്ലവർമാർട്ട് ഉടമ ഉണ്ണികൃഷ്ണൻ 1976 മുതൽ അനുഷ്ടാനം പോലെ തുങ്ങിയതാണ് അത്ത ദിനത്തിലെ പൂക്കളം . 2017യിൽ അദ്ദേഹത്തിന്റെ മരണ ശേഷം മക്കളാണ് ഇപ്പോൾ പൂക്കളം വഴിപാട് പോലെ നടത്തുന്നത് . കൈ പ്പടഷിജു വിന്റെ നേതൃത്വത്തിൽ 25ഓളം കലാകാരൻമാർ ചേർന്നാണ് പൂക്കളം ഒരുക്കിയത്