Post Header (woking) vadesheri

ഗുരുവായൂരിൽ രാമായണ മാസാചരണ പരിപാടികൾക്ക് സമാപനം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കർക്കിടക മാസാചരണ പരിപാടികൾക്ക് പരിസമാപ്തിയായി. രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ദേവസ്വം മതഗ്രന്ഥശാല നടത്തിയ രാമായണ പാരായണം, പ്രശ്നോത്തരി മത്സരവിജയികൾക്ക് ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ സമ്മാനങ്ങൾ നൽകി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഗ്രന്ഥശാലാ ഉപദേശക സമിതി അംഗങ്ങളായ രാധാകൃഷ്ണൻ കാക്കശ്ശേരി, ഷാജു പുതൂർ, വി.പി.ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായി.

Ambiswami restaurant


ദേവസ്വം ചുമർചിത്ര പOന കേന്ദ്രം നടത്തിയ രാമായണം :കല ,ജീവിതം, സംസ്കാരം ത്രിദിന സെമിനാറിനും ഇന്നും സമാപനമായി. സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഒരു മാസമായി മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്നു വന്ന ഭക്തിപ്രഭാഷണത്തിനും സമാപനമായി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സമാപന ഭക്തിപ്രഭാഷണം നിർവ്വഹിച്ചു.