Post Header (woking) vadesheri

സേവ് ഇന്ത്യ അസംബ്ലി ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂർ : ലോകത്തിന് മുന്നിൽ ഇന്ത്യക്കുള്ള സ്വീകാര്യത അതിൻ്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവമാണെന്നും അത് നഷ്ടപ്പെടുന്നത് രാജ്യത്തിൻ്റെ അസ്ഥിത്വത്തെ തന്നെ ഇല്ലാതാക്കുമെന്നും സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ. വീണ്ടെടുക്കുക മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എഐവൈഎഫ് സംഘടിപ്പിച്ച സേവ് ഇന്ത്യ അസംബ്ലി ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

പടിഞ്ഞാറെ നടയിലെ പി കൃഷ്ണപിള്ള സ്ക്വയറിൽ നടന്ന പരിപാടിയിൽ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ബിനോയ് ഷെബീർ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്, സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ, എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് പ്രസാദ് പാറേരി, സിപിഐ ജില്ലാ എക്സി. അംഗങ്ങളായ പി കെ സുബ്രഹ്മണ്യൻ, വി കെ കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗീത ഗോപി, സി വി ശ്രീനിവാസൻ, മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി മുഹമ്മദ് ബഷീർ, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കനിഷ്കൻ വെല്ലൂർ, ടി പി സുനിൽ, വി കെ വിനീഷ്, മണ്ഡലം സെക്രട്ടറി പ്രസിഡൻറ് എം എ സന്തോഷ്, സെക്രട്ടറി പി കെ സേവിയർ തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Rugmini (working)