Header 1 vadesheri (working)

ഡോ. ഭട്ടിനും സഹപ്രവർത്തകർക്കും യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ സർക്കാർ ആയുർവേദ ആശുപത്രിയിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മഹാലിംഗേശ്വര ഭട്ട്, മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിനി മാത്യൂസ്, നഴ്സ് ബിന്ദു എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ് അധ്യക്ഷനായി. സ്ഥലം മാറി പോകുന്നവർക്കുള്ള ഉപഹാരങ്ങളും അദ്ദേഹം കൈമാറി. നഗരസഭ കൗൺസിലർ കെ.പി.എ റഷീദ്, ഡോ.ഷാജീവ്, ഡോ. സുചിത്ര, രജനി മുരളി, ഷീജ തുടങ്ങിയവർ സംസാരിച്ചു.