Post Header (woking) vadesheri

ദുർഗ്ഗാ സ്റ്റാലിൻ ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്നത് 32 പവൻ്റെ സ്വർണ്ണ കിരീടം

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണ കിരിടം നാളെ സമർപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ പത്നി ദു ർഗ്ഗ സ്റ്റാലിനാണ് ഈ വഴിപാട് സമർപ്പിക്കുന്നത്.

Ambiswami restaurant

ദുർഗാ സ്റ്റാലിന്നു വേണ്ടി ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് 32 പവൻ തൂക്കം വരുന്ന സ്വർണ്ണ കിരീടം സമർപ്പിക്കുന്നത്. ചന്ദനത്തിന്റെ തേയ അരക്കുന്ന മെഷീനും ഇതൊടൊപ്പം സമർപ്പിക്കും. നാളെ ഉച്ചപൂജാ നേരത്താണ് സമർപ്പണം.

കീഴ് ശാന്തിമാർ കൈകൊണ്ട് ചന്ദനം അരച്ച ശേഷം ബാക്കി വരുന്ന ചെറിയ ചന്ദന കഷ്ണങ്ങളെയാണ് തേയ്‌ എന്ന് പറയുന്നത്കിലോക്ക് 17000 രൂപ നിരക്കിൽ വനം വകുപ്പിൽ നിന്നും ദേവസ്വം വാങ്ങുന്ന ചന്ദന മുട്ടികൾ അരച്ചു കഴിഞ്ഞ ബാക്കി തിരിച്ചെടുക്കുന്നത് ആ യിരം രൂപ നിരക്കിൽ മാത്രമാണ് . പുറത്ത് വിൽക്കാൻ ദേവസ്വത്തിന് അനുമതിയും ഇല്ല ഇതിനാൽ വൻ വില വരുന്ന തേയ്‌ ക്ഷേത്രത്തിൽ വെറുതെ കിടക്കുകയായിരുന്നു

Second Paragraph  Rugmini (working)