Post Header (woking) vadesheri

കെഎല്‍ഡിസി പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച

Above Post Pazhidam (working)

ചാവക്കാട് : കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച നടക്കും കോളിലെ വിവിധ ഇടങ്ങളിലായി 5 മോട്ടോര്‍പുര,6 കലുങ്ക്, സ്ലൂയിസ്,എ‍ഞ്ചിന്‍ പുര എന്നിവയാണ് 210 ലക്ഷം(രണ്ടുകോടി പത്ത് ലക്ഷം) രൂപ ചിലവില്‍ നിര്‍മിച്ചിട്ടുണ്ട്.അന്‍പതിന്റെ തറ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 5 സബ്മേഴ്സിബിള്‍ പമ്പുകളും സ്ഥാപിച്ചു. ഇതിനു പുറമെ 600 മീറ്റര്‍ ദൂരം ബണ്ട് നവീകരണവും നടത്തി. കെ എല്‍ ഡി സി ഇവിടെ നടപ്പിലാക്കുന്ന240 ലക്ഷം(രണ്ട് കോടി നാല്പത് ലക്ഷം) രൂപയുടെ പദ്ധതികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പരൂര്‍ കോളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

Ambiswami restaurant

കൃഷിയാരംഭിക്കുന്നതിന് ആദ്യഘട്ടത്തില്‍ അതിവേഗം വെള്ളം വറ്റിക്കാനും കൃഷിയാരംഭിച്ച് കഴിഞ്ഞാല്‍ അതിവേ​ഗത്തില്‍ തന്നെ വെള്ളം അടിച്ചുകയറ്റുന്നതിനും സഹാകരമാകും സബ്ബ് മേഴ്സിബിള്‍ പമ്പുകള്‍.ഇതോടെ കൃഷി നേരത്തെതന്നെ തുടങ്ങാനുമാകും. പദ്ധതി ആ​ഗസ്റ്റ് നാല് വെള്ളിയാഴ്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് എന്‍ കെ അക്ബര്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.വൈകീട്ട് 5ന് ഉപ്പുങ്ങല്‍ കടവ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനാകും.കെ എല്‍ ഡി സി ചെയര്‍മാന്‍ പി വി സത്യനേശന്‍ ,ഭരണസമിതിയം​ഗം പി കെ കൃഷ്ണദാസ് െന്നിവര്‍ പങ്കെടുക്കും.

Second Paragraph  Rugmini (working)

വാര്‍ത്താ സമ്മേളനത്തില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍,വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍,കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ എന്‍ മനോജ്,കെ എല്‍ ഡി സി പ്രോജക്ട് എഞ്ചിനീയര്‍ സി കെ ഷാജി,സീനിയര്‍ എഞ്ചിനീയര്‍ അനൂപ് കണ്ണന്‍,പുന്നയൂര്‍ക്കുളം കൃഷി ഓഫീസര്‍ പി എ നാനു എന്നിവരും പങ്കെടുത്തു