Post Header (woking) vadesheri

മികച്ച ആയുർവ്വേദ സംരഭകനുള്ള ഗുരുസ്മൃതി പുരസ്കാരം, അപേക്ഷ ക്ഷണിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : അവിനാശലിംഗം യൂണിവേഴ്സിറ്റി വൈസ് ചാൻസലറും, കൊയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടറുമായിരുന്ന , സാമൂഹ്യ പരിഷ്കർത്താവ് കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള രണ്ടാമത് ഗുരുസ്മൃതി പുരസ്കാരം അപേക്ഷ ക്ഷണിച്ചു.

Ambiswami restaurant

മികച്ച ആയുർവ്വേദ സംരഭകനാണ് അവാർഡ്. കാൽലക്ഷം രൂപയും, ബഹുമതി പത്രവുമാണ് പുരസ്കാരം. കൃഷ്ണകുമാറിന്റെ ശിഷ്യഗണങ്ങളും സന്തതസഹചാരികളുമടങ്ങിയ കൃഷ്ണായനം സംഘാടക സമിതിയാണ് പുരസ്കാരം നൽകുന്നത്. ആദ്യ പുരസ്കാരം ലഭിച്ചത് പാലക്കാട് പ്രമുഖ വൈദ്യനും സംരഭകനുമായ പൂന്തോട്ടം ആയുർവേദ ആശ്രമം രവീന്ദ്രനാഥിനാണ് ലഭിച്ചത്.

അപേക്ഷകൾ 2023 സെപ്റ്റംബർ 10 നകം ലഭിക്കണം.
ആയതിന്റെ ബ്രോഷർ പ്രമുഖ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ദീപ്തി , കൃഷ്ണായനം ടീം കൺവീനർ സന്ധ്യ മന്നത്തിന് ചെറുതുരുത്തിയിൽ വെച്ച് നൽകി പ്രകാശനം ചെയ്തു

Second Paragraph  Rugmini (working)