Above Pot

പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി കാമുകനെ വിവാഹം ചെയ്തു.

ന്യൂഡൽഹി: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായതോടെ കാമുകനെ തേടി അതിർത്തി കടന്നു പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി കാമുകനെ വിവാഹം കഴിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കൈലോർ സ്വദേശിയും രാജസ്ഥാനിലെ ആൽവാറിൽ താമസക്കാരിയുമായിരുന്ന അഞ്ജു എന്ന 34 കാരിയാണ് പാക്കിസ്ഥാൻകാരനായ കാമുകനെ കാണാനായി അതിർത്തി കടന്നത്. വിവാഹിതയും
രണ്ടു കുട്ടികളുടെ മാതാവുമായ അഞ്ജു, അവരെ ഉപേക്ഷിച്ചായിരുന്നു കാമുകനെ തേടി പോയത്

First Paragraph  728-90

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ സ്വദേശിയായ കാമുകൻ 29 കാരനായ നസറുള്ളയെയാണ് അഞ്ജു വിവാഹം കഴിച്ചത്. മതം മാറിയ അഞ്ജു ഫാത്തിമ എന്ന പേരു സ്വീകരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അപ്പർ ദിറിൽ വച്ചാണ് നിക്കാഹ് സെറിമണി നടന്നത്. തുടർന്ന് വിവാഹ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്
അഞ്ജു ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകൻ നസ്‌റുല്ലയെ വിവാഹം കഴിച്ചുവെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരുവരും ഒരുമിച്ച് നടക്കുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായി. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയിൽ നിന്ന് എത്തിയത്. വിസയും പാസ്‌പോർട്ടുമടക്കം നിയമപരമായാണ് യുവതി പാക്കിസ്ഥാനിലെത്തിയത്.

Second Paragraph (saravana bhavan

മതപരിവർത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചു. അപ്പർ ദിറിലെ ജില്ലാ കോടതിയിലാണ് നടന്ന നിക്കാഹ് ചടങ്ങുകൾ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവാഹത്തിന് ശേഷം ഇരുവരും ‘അഞ്ജു വിത്ത് നസ്റുല്ല’ എന്ന പേരിൽ ഒരു വീഡിയോയും

വിവാഹിതരാകാൻ പദ്ധതിയില്ലെന്ന് നസറുല്ല മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. യുവതി വിസ കാലാവധി തീരുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെയാണ് വിവാഹിതരായെന്ന വാർത്ത പുറത്തുവന്നത്. അഞ്ജുവിന്റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പാക് സുഹൃത്ത് നസ്റുല്ല വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യൻ യുവതി വീട്ടുകാരറിയാതെയാണ് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയത്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭീവണ്ടി സ്വദേശിയാണ് അഞ്ജു. 2019ലാണ് നസ്റുല്ലയും അഞ്ജുവും ഫേസ്‌ബുക്കിൽ സുഹൃത്തുക്കളായത്

ജില്ലാ പൊലീസ് ഓഫീസർ ഞായറാഴ്ച അഞ്ജുവിനെ ചോദ്യം ചെയ്യുകയും യാത്രാ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. രേഖകൾ കൃത്യമായതിനാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. അതേസമയം രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് ഭാര്യ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. 2007ലാണ് അഞ്ജുവും അരവിന്ദും വിവാഹിതരായത്

ജില്ലാ പൊലീസ് ഓഫീസർ ഞായറാഴ്ച അഞ്ജുവിനെ ചോദ്യം ചെയ്യുകയും യാത്രാ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. രേഖകൾ കൃത്യമായതിനാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. അതേസമയം രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് ഭാര്യ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. 2007ലാണ് അഞ്ജുവും അരവിന്ദും വിവാഹിതരായത്

മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന നസറുള്ളയെ, ഫേസ്‌ബുക്ക് വഴിയാണ് വിവാഹിതയായ അഞ്ജു പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജയ്പൂരിലേക്ക് പോകുന്നു എന്നു ഭർത്താവ് അരവിന്ദിനോട് പറഞ്ഞിട്ടാണ് അഞ്ജു വീട്ടിൽ നിന്നും ഇറങ്ങിയത്. സംഭവം വാർത്തയായതോടെ, പ്രണയബന്ധം അഞ്ജു നിഷേധിച്ചിരുന്നു.

അഞ്ജു തന്റെ വീട്ടിലുണ്ടെന്നും, കുടുംബത്തിലെ മറ്റു സ്ത്രീകൾക്കൊപ്പം മറ്റൊരു മുറിയിലാണ് താമസിക്കുന്നതെന്നും നസറുള്ള വ്യക്തമാക്കി രംഗത്തു വന്നിരുന്നു. അഞ്ജുവും താനും സുഹൃത്തുക്കളാണ്. സൗഹൃദത്തിന്റെ പേരിലാണ് യുവതി അതിർത്തി കടന്ന് വീട്ടിലെത്തിയത്. അടുത്തു തന്നെ അഞ്ജു തിരികെ വീട്ടിലേക്ക് പോകുമെന്നുമായിരുന്നു നസറുള്ള കഴിഞ്ഞ ദിവസം പ്രതികരിച്ചത്