Post Header (woking) vadesheri

വടക്കേക്കാട് വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി,ചെറുമകൻ പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂർ : വടക്കേക്കാട് വൈലത്തൂരിൽ വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി വടക്കേക്കാട് സ്വദേശി പനങ്ങാവ് വീട്ടിൽ അബ്ദുല്ലക്കുട്ടി (65) , ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുമകൻ അക്മൽ (27) പോലീസ് പിടിയിലായി യിലായി. മാനസികാരോഗ്യത്തിന് ചികിൽസയിലുള്ള ഇയാൾ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് വന്നത്.

Ambiswami restaurant

. സംഭവത്തിന് ശേഷം കാണാതായ അക്മലിനെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. അബ്ദുള്ളക്കുട്ടിക്കും ജമീലക്കുമൊപ്പമാണ് താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. .

Second Paragraph  Rugmini (working)

അക്മൽ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും പ്രതി വഴക്ക് ഉണ്ടാക്കുമെന്ന് വാർഡ് മെമ്പർ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അത്തരമൊരു വഴക്കായിരിക്കും കുറ്റകൃത്യത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്‍ കെ അക്ബര്‍ എം എല്‍ എ, ജില്ല പഞ്ചായത്ത് മെമ്പര്‍ റഹീം വീട്ടിപ്പറമ്പില്‍, ടെംപിള്‍ സി ഐ പ്രേമാനന്ദ കൃഷ്ണന്‍, ഗുരുവായൂര്‍ എസിപി കെ ജി സുരേഷ്, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം കെ നബീല്‍, കെ പി. സുധീര്‍ പി എ , വാര്‍ഡ് മെമ്പര്‍ ഖാലിദ് പനങ്ങാവില്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു

Third paragraph