Post Header (woking) vadesheri

ഇലക്ട്രിക് റോസ്റ്റർ കം ബ്ളണ്ടറിന് തകരാർ, നഷ്ടം നൽകണം.

Above Post Pazhidam (working)

തൃശൂർ : ഇലക്ട്രിക് റോസ്റ്റർ കം ബ്ളണ്ടറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ പൂമലയിലുള്ള അമ്മാസ് ഫുഡ് പ്രൊഡക്റ്റ്സ് ഉടമസ്ഥ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെളളാഞ്ചിറയിലുള്ള ടെക്നോ കൺസൾട്ടൻസി സർവ്വീസസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായത്.

Ambiswami restaurant

സിന്ധു അശോക് കുമാർ 95,200 രൂപ നല്കിയാണ് ഇലക്ട്രിക് റോസ്റ്റർ കം ബ്ളണ്ടർ വാങ്ങുകയുണ്ടായത്. എന്നാൽ ധാന്യങ്ങൾ റോസ്റ്റ് ചെയ്യുമ്പോൾ വറുത്ത് കിട്ടാത്ത അവസ്ഥയായിരുന്നു. എതൃകക്ഷിയുടെ ടെക്നീഷ്യൻ വന്ന് കോയിലും ഓയിലും മാറുകയുണ്ടായെങ്കിലും ഫലമുണ്ടായില്ല. മെഷ്യൻ ഉപയോഗിച്ചുകൊണ്ടിരിക്കെ ഡ്രിപ്പ് ആകുന്ന അവസ്ഥയുണ്ടായി.നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ഉല്പന്നത്തിൻ്റെ വിലയായ 95200 രൂപയും ഹർജി തിയ്യതി മുതൽ 12% പലിശയും നഷ്ടപരിഹാരമായി 15,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Second Paragraph  Rugmini (working)