Post Header (woking) vadesheri

തിരുവത്ര വെൽഫെയർ അസോസിയേഷൻ ഓഫീസ് കെട്ടിട ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും

Above Post Pazhidam (working)

ചാവക്കാട് : തിരുവത്ര വെൽഫയർ അസോസിയേഷൻ ഓഫീസ് കെട്ടിടം ടി എൻ പ്രതാപൻ എം പിയും എൻ കെ അക്ബർ എംഎൽഎയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ടി സി ഹംസ ഹാജി അധ്യക്ഷത വഹിച്ചു

Ambiswami restaurant

തുടർന്ന് നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ തിരുവത്ര പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു എന്നിവയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വർക്കും മെമ്പർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു,ഡിഗ്രി, പാസായവർക്കും ഖുർആൻ മനപാഠമാക്കിയവർക്കും ചാവക്കാട് സി ഐ വിപിൻ കെ വേണുഗോപാൽ അവാർഡുകൾ വിതരണം ചെയ്തു.

Second Paragraph  Rugmini (working)

കൗൺസിലർമാരായ ഷാഹിദ പേള , ഉമ്മുറഹ്മത്ത്, എം ആർ രാധാകൃഷ്ണൻ, പ്രിയ മനോഹരൻ എന്നിവരും വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി മനയത്ത് മുഹമ്മദ് യൂസഫ് ഹാജി സ്വാഗതവും . ട്രഷറർ ടി എം അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു .

Third paragraph