Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് കനക കിണ്ടി വഴിപാടായി ലഭിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന് കനക കിണ്ടി വഴിപാടായി ലഭിച്ചു. ചെന്നൈ സ്വദേശിനി ബിന്ദു ഗിരിയാണ് 772 -ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ കിണ്ടി ഭഗവാന്റെ തിരുനടയില്‍ സമര്‍പ്പിച്ചത്.

Ambiswami restaurant

പുലര്‍ച്ചെ നാലിന് നടന്ന കിണ്ടി സമര്‍പ്പണ ചടങ്ങിന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവരും, ഭക്തജനങ്ങളും സന്നിഹിതരായിരുന്നു .. പണി കൂലിയും ജി എസ് റ്റി യും അടക്കം 52,63,000 രൂപയാണ് സ്വർണ കിണ്ടിക്ക് ചെലവ് വന്നത്