Post Header (woking) vadesheri

വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

Above Post Pazhidam (working)

ചാവക്കാട് : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. ഒരുമനയൂര്‍ ഒറ്റത്തങ്ങ് തൈക്കണ്ടിപ്പറമ്പില്‍ ഫൈസലുവിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ. വിപിന്‍.കെ.വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. ഒറ്റത്തെങ്ങില്‍ പോലീസ് പട്രോളിനിടെയാണ് ഇയാള്‍ പിടിയിലായത്.

Arya bhavan inner

Second Paragraph  Sarovaram(working)

തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക പേപ്പറുകളും, ചെറിയ പൊതികള്‍ ആക്കുന്നതിനു വേണ്ടിയുള്ള പൊളിത്തീന്‍ കവറുകളും കണ്ടെത്തി. . അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ സിസില്‍ ക്രിസ്ത്യന്‍രാജ് , ബിജു , എ.എസ്.ഐ. മണികണ്ഠന്‍ , ശ്രീജി , സീനിയര്‍ സിപിഒമാരായ ഹംദ് , സന്ദീപ് സിപിഒ രണ്‍ദീപ് എന്നിവരും ഉണ്ടായിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു

Third paragraph Saravan bhavan