Post Header (woking) vadesheri

ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
മുനമ്പം കഴിപ്പുള്ളി പോണത്ത് കൃഷ്ണൻ മകൻ ജയൻ (62) ആണ് മരിച്ചത്. മുനക്കകടവ് അഴിഴിമുഖത്തിന് 6 കിലോമീറ്റര്‍ പടിഞ്ഞാറ് ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഉടന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

വള്ളം ചേറ്റുവ ഹാര്‍ബറില്‍ അടുപ്പിച്ച് ആംബുലന്‍സില്‍ എങ്ങണ്ടിയൂര്‍ എംഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുനമ്പം സൂര്യ ദേവന്‍ എന്ന വള്ളത്തിലെ തൊഴിലാളിയായിരുന്നു. കോസ്റ്റല്‍ സി ഐ പി.എ ഫൈസല്‍, എസ് ഐ ലോഫി രാജ് , സി പി ഒ ജനീഷ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ചു പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

Third paragraph Saravan bhavan