Above Pot

ലോഡ്ജിൽ മക്കളെ കൊലപ്പെടുത്തിയ പിതാവിനെ അറസ്റ്റ് ചെയ്തു ,തെളിവെടുപ്പ് നടത്തി

ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള ലോഡ്ജിൽ മക്കളെ കൊലപ്പെടുത്തിയ വയനാട് സ്വദേശി ചന്ദ്രശേഖരനുമായി ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്ത് തെളിവെടിപ്പ് നടത്തി . ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചന്ദ്രശേഖരനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത ശേഷം ഗുരുവായൂർ ടെംബിൾ പോലീസ് ഇൻസ്പെക്ടർ . സി. പ്രേമാനന്ദ കൃഷ്ണൻ അറസ്റ്റ് ചെയ്തു

First Paragraph  728-90

Second Paragraph (saravana bhavan

തുടർന്ന് കൊലപാതകം നടത്തിയ പടിഞ്ഞാറെ നടയിലുള്ള ലോഡ്ജ് , പ്രതി കൈ മുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് വാങ്ങിയ പടിഞ്ഞാറെ നടയിലെ കട, ചെറിയ കുട്ടിയെ ഫാനിൽ കെട്ടി തൂക്കാൻ ഉപയോഗിച്ച കാവി മുണ്ട് വാങ്ങിയ പടിഞ്ഞാറെ നടയിലെ കട, മൂത്ത കുട്ടിയ്ക്ക് വിഷം കലർത്തി കൊടുക്കുന്നതിന് വേണ്ടി ഉപയോഗിച്ച ഐസ് ക്രീം വാങ്ങിയ കുന്നംകുളം അക്കിക്കാവിലെ കട എന്നിവടങ്ങളിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി . അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ കെ.ആർ റെമിൻ, കെ.ഗിരി . എ എസ് ഐ. സി. ബിന്ദുരാജ് . സിവിൽ പോലീസ് ഓഫീസർമാരായ സി. എസ്. സജീഷ്, പി.കെ. സരിൽ എന്നിവർ ഉണ്ടായിരുന്നു പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

12.06.23 ന് രാത്രി മുറിയെടുത്ത് രണ്ട് കുട്ടികളിൽ ഒരു കുട്ടിയെ ഐസ് ക്രീമിൽ വിഷം കലർത്തി കൊടുത്തും മറ്റൊരു കുട്ടിയെ മുറിയിലെ സീലിംഗ് ഫാനിൽ കെട്ടി തൂക്കിയും ആണ് കുട്ടികളുടെ പിതാവ് വയനാട്സുൽത്താൻ ബത്തേരി കാട്ടിക്കൊല്ലി മുഴങ്ങിൽവീട്ടിൽ ചന്ദ്രശേഖരൻ കൊലപ്പെടുത്തിയത് വർഷങ്ങൾ ആയി ഗുരുവായൂർ ചൂൽപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. മമ്മിയൂർ എൽ എഫ് കോൺവെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു കൊല്ലപ്പെട്ട സഹോദരിമാർ