Header 1 = sarovaram
Above Pot

ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം പ്രതിഷേധാർഹം : എം എസ് എസ്

ചാവക്കാട് : .ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും ഇന്ത്യയിലെ ജനങ്ങൾ ഒരു ഏകീകൃത സിവിൽ സമൂഹമല്ലാത്തതിനാൽ ഇന്ത്യയിൽ ഒരിക്കലും ഏകീകൃത സിവിൽ കോഡ് പ്രായോഗികമല്ലെന്നും എം എസ് എസ് ചാവക്കാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു

.
സംസ്ഥാന സെക്രട്ടറി ടി.എസ്.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി ഹാരീസ് കെ മുഹമ്മദ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഏ.വി.മുഹമ്മദ് അഷ്റഫ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ.എസ്.എ. ബഷീർ, ഏ.കെ.അബ്ദുറഹിമാൻ, എം.പി.ബഷീർ ഹക്കീം ഇംബാറക്ക്, ബദറുദ്ദീൻ ഗുരുവായൂർ എന്നിവർ സംസാരിച്ചു.

Astrologer

പുതിയ ഭാരവാഹികളായി നൗഷാദ് തെക്കുംപുറം [ പ്രസിഡണ്ട് ]
ആർ.വി.അബു, ജമാൽ താമരത്ത് [വൈ: പ്രസിഡണ്ടുമാർ] നൗഷാദ് അഹമ്മു [ജന:സെക്രട്ടറി ] ടി.വി.അഷ്റഫ്, ഷെരീഫ് പുളിക്കൽ [ജോ: സെക്രട്ടറിമാർ]
ഏ.വി.മുഹമ്മദ് അഷ്റഫ് [ ട്രഷറർ ] എന്നിവരെയും സംസ്ഥാന കൗൺസിലിലേക്ക് ഹാരീസ് കെ മുഹമ്മദിനെയും യോഗം ഐക്യകണ്ഠ്യന തെരഞ്ഞെടുത്തു.സംസ്ഥാന കമ്മറ്റിയിൽ നിന്നും ടി.കെ.അബ്ദുൽ കരീം റിട്ടേണിംഗ് ഓഫീസറായി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. അടുത്ത 2 വർഷക്കാലത്തേക്ക് 10 ലക്ഷം രൂപയുടെ കാരുണ്യ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

Vadasheri Footer