മമ്മിയൂർ മഹാദേവന് ബ്രഹ്മ കലശാഭിഷേകം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുന:പ്രതിഷ്ഠ ദ്രവ്യാവർത്തി കലശത്തിന്റെ എട്ടാം ദിവസമായ ഇന്ന് മഹാദേവന് ബ്രഹ്മകലശം ആടി. 84 കുടങ്ങളിലായി കർപ്പൂരാദികലശം ഭഗവാന് അഭിഷേകം ചെയ്തതിനു ശേഷം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ഭഗവാന് ബ്രഹ്മ കലശാഭിഷേകം നടത്തി.

Poonthanam
Rugmani 700-200
Vasudev Inn

വൈകീട്ട് അനുജ്ഞാ ബലിക്കുശേഷം ഭക്തജനങ്ങളും ക്ഷേത്രഭാരവാഹികളും, ജീവനക്കാരും ചേർന്ന് അനുജ്ഞാ പ്രാർത്ഥന നടത്തി. സ്ഥല ശുദ്ധി, ചതുർത്ഥ സ്നാനത്തിനുള്ള മുളയിടൽ, പത്മോ ല്ലേഖനം, ഭഗവതിസേവ, അത്താഴ പൂജ എന്നിവയും ഉണ്ടായി.
ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയിൽ ക്ഷേത്രവും വാസ്തുവും എന്ന വിഷയത്തിൽ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ പ്രഭാഷണവും ഉണ്ടായി.