Above Pot

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം 28 ന്

ഗുരുവായൂർ : ഗുരുവായൂരിൻ്റെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുകയും നാടിൻ്റെ നാനോൻമുഖമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പത്തൊൻപതാം ചരമവാർഷികം ഈ വരുന്ന ജൂൺ 27നാണ്.

First Paragraph  728-90

ഇതോടനുബന്ധിച്ച് വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം, മാധ്യമ പുരസ്ക്കാര വിതരണം, സഹകാരി പുരസ്ക്കാര വിതരണം, പ്രാദേശിക പൊതു പ്രവർത്തക പുരസ്ക്കാര വിതരണം, വിദ്യാഭ്യാസ അവാർഡ് ദാനം, ചികിൽസാ സഹായ വിതരണം തുടങ്ങിയ പരിപാടികൾ, ജൂൺ 28 ബുധനാഴ്ച നടത്തും. വൈകീട്ട് 4.30ന് കെ. ദാമോദരൻ സ്മാരക ഹാളിൽ (നഗരസഭ ലൈബ്രറി ഹാൾ) വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം ബഹു കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതും പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നതുമാണ് .

Second Paragraph (saravana bhavan

വർഷം തോറും പ്രാദേശിക പത്ര പ്രവർത്തകർക്ക് വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ അവാർഡിന് ഇത്തവണ അർഹനായിരിക്കുന്നത് ദേശാഭിമാനി ലേഖകൻ ടി.ബി ജയപ്രകാശ് ആണ്. ട്രസ്റ്റ് പ്രസിഡണ്ടായിരുന്ന അന്തരിച്ച പാലിയത്ത് ചിന്നപ്പൻ്റെ പേരിലുള്ള പ്രാദേശിക പൊതു പ്രവർത്തകർക്കുള്ള അവാർഡിന് അർഹനായിരിക്കുന്നത് ബാലൻ വാറനാട്ട് ‘ ആണ്. അന്തരിച്ച ട്രസ്റ്റ് അംഗവും മികച്ച സഹകാരിയുമായിരുന്ന എ.പി മുഹമ്മദുണ്ണിയുടെ പേരിൽ മികച്ച സഹകാരിക്ക് ഏർപ്പെടുത്തിയ അവാർഡിന് തൃശൂർ ജില്ലാ സഹകരണ ആശുപത്രി പ്രസിഡണ്ട് ടി.കെ പൊറിഞ്ചു അർഹനായിരിക്കുന്നു .

.ചടങ്ങിൽ ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി.വി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിക്കും. പഴയ ഗുരുവായൂർ നഗരസഭ പ്രദേശത്ത് എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും, ചികിൽസാ സഹായ വിതരണവും കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ നിർവ്വഹിക്കും.നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആർ.ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് പി.കെ രാജേഷ് ബാബു എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും .