Header 1 vadesheri (working)

ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ “വർണ്ണകൂടാരം”.

Above Post Pazhidam (working)

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ “വർണ്ണകൂടാരം” എന്ന പേരിൽ ബാലവേദി സംഗമം നടത്തി വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളെ വായന ലോകത്തേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വായനശാല പ്രസിഡന്റ്‌ നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷതവഹിച്ചു . ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.എസ്. പ്രകാശൻ വർണ്ണകൂടാരം പരിപാടി ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഗിരീശൻ മാസ്റ്ററും, മീര ടീച്ചറും കുട്ടികൾക്കായി ക്ലാസ്സ് എടുത്തു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പ്രസന്ന ചന്ദ്രൻ, ബോസ് വളൂരകായിൽ, മണികണ്ഠൻ ഇരട്ടപ്പുഴ, നാറ്റോസ് രവി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വലീദ് തെരുവത്ത് സ്വാഗതവും ബാലവേദി സെക്രട്ടറി ഗണശ്യാം നന്ദിയും പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)