ജീവ ഗുരുവായൂരിന്റെ വാര്‍ഷികാഘോഷം, 25-ന്.
ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ വാര്‍ഷികാഘോഷം, 25-ന് ഞായറാഴ്ച്ച ഗുരുവായൂര്‍ കൊളാടിപടി സെയിം ആയുര്‍വ്വേദ കേന്ദ്രത്തില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം വരാത്ത പോഷക സമൃദ്ധവും, സമീകൃതവുമായ പ്രകൃതി ഭക്ഷണം തയ്യാറാക്കാന്‍ എല്ലാവരേയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാചക പഠന കളരിയും, ഭക്ഷണം രുചിയ്ക്കാനുള്ള അവസരവും വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജീവ ഒരുക്കുന്നുണ്ട്.
തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ഗ്രാമം ഡയറക്ടര്‍ ഡോ: പി.എ. രാധാകൃഷ്ണന്‍ പാചക കളരിയ്ക്ക് നേതൃത്വം നല്‍കും. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സഹൃദയ കൂട്ടായ്മകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേര്‍ക്ക് അവസരമൊരുക്കുമെന്നും, പങ്കെടുക്കാന്‍ താത്പര്യമുള്ള വ്യക്തികളും, സംഘടനകളും 9048635423 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് പാചക പഠന കളരിയ്ക്ക് പുറമെ, ആരോഗ്യ ചര്‍ച്ച, സെമിനാര്‍, പരിസ്ഥിതി-പ്രകൃതി ഗാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള സംഗീത സദസ്സ്, സ്‌നേഹ വിരുന്ന് എന്നിവയും ഒരുക്കുന്നുണ്ട്
വാര്‍ത്താസമ്മേളനത്തില്‍ ജീവ പ്രസിഡണ്ട് അഡ്വ : അന്ന ജാന്‍സി, വൈസ് പ്രസിഡണ്ട് സുനിത , അഡ്വ: രവി ചങ്കത്ത്, ശ്രീനിവാസൻ ,സൈമണ്‍ മാസ്റ്റര്‍, മിനി കാര്‍ത്തികേയന്‍, സന്ധ്യ ഭരതന്‍ മുരളീധര കൈമൾ തുടങ്ങിയവർ സംബന്ധിച്ചു