ഗുരുവായൂരപ്പനെ ബാങ്കുകളും പറ്റിക്കുന്നു, ഭരണ സമിതിയുടെ അറിവോടെ.
ഗുരുവായൂർ : ഗുരുവായൂരപ്പനെ ഗുരുവായൂരിലെ ബാങ്കുകളും പറ്റിക്കുന്നു , സേവിങ്സ് അകൗണ്ടിൽ കിടക്കുന്ന കോടികൾ സ്ഥിര നിക്ഷേപമാക്കാൻ ബാങ്കുകൾ തയ്യാറകുന്നില്ല , ഇതിന് ദേവസ്വം ഭരണാധി കാരി കളുടെ മൗന സമ്മതവും ഉണ്ടെന്ന് അറിയുന്നു . ഇത് വഴി ഗുരുവായൂരപ്പന് പലിശ ഇനത്തിൽ ലഭിക്കേണ്ട വൻ തുകയാണ് ഓരോ മാസവവും നഷ്ട മാകുന്നത് ബാങ്ക് ഓഫ് ബറോഡയിൽ കഴിഞ്ഞ സെപ്തംബർ അവസാനം വരെയുള്ള കണക്കു പ്രകാരം 12,95, 00, 824 രൂപയാണ് 2490010000800 എന്ന നമ്പറില് ഉള്ള സേവിങ്ക്സ് അകൗണ്ടിൽ കിടക്കുന്നത് .രണ്ടര ശതമാനം മാത്ര മാണ് സേവിങ്ക്സ് അകൗണ്ടിൽ നിന്നും പലിശ ലഭി ക്കുന്നത് .
സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റിയാൽ ഭഗവാന്റെ പ്രതിമാസ വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടാകുക ഇത്തിനു പുറമെ ഒരു രൂപ പലിശ പോലും ലഭിക്കാത്ത കറന്റ് അകൗണ്ടിൽ കിടക്കുന്ന ത് ലക്ഷകണക്കിന് രൂപയാണ് . കഴിഞ്ഞജൂലൈ 31 വരെഎസ് ബി ഐ യിൽ മൂന്നു അകൗണ്ടിലായി 10 .87 ലക്ഷം രൂപയും , കിഴക്കേ നടയിലെ എസ് ബി ഐ യിലെ അകൗണ്ടിൽ 56.3 ലക്ഷം രൂപയും , ഇന്ത്യൻ ബാങ്കിൽ 1.4 ലക്ഷം രൂപയുമാണ് ഒരു ഗുണവും ഇല്ലാതെ കിടക്കുന്നത് വിവിധ ബാങ്കുകളിൽ ആയി കറന്റ് അകൗണ്ടിൽ ആയി മൊത്തം 71 ലക്ഷം രൂപയാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത് .
1980 ലെ ദേവസ്വം ആക്ട് അനുസരിച്ചു ഗുരുവായൂർ ദേവസ്വത്തിന് കറന്റ് അകൗണ്ട് എടുക്കാൻ കഴിയില്ല , ഇതിനെ മറികടക്കണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം എന്നാൽ സർക്കാരിന്റെ യാതൊരു വിധ അനുമതിയും വാങ്ങിക്കാതെയാണ് അടുത്തിടെ വിവിധ ബാങ്കുകളിൽ ആയി കറന്റ് അകൗണ്ടുകൾ ആരംഭിച്ചത് .ഓൺലൈൻ വഴി പാട് തുടങ്ങിയപ്പോഴാണ് ബാങ്കുകളുടെ നിർദേശ പ്രകാരം കറന്റ് അകൗണ്ടുകൾ ദേവസ്വം ആരംഭിച്ചത് .
ഗുരുവായൂരപ്പന്റെ കോടി കണക്കിന് രൂപയുടെ നിക്ഷേപം പ്രതീക്ഷിച്ചിട്ടാണ് ഇന്ത്യയിലെ മിക്ക ബാങ്കുകളും ഗുരുവായൂരിൽ ശാഖ തുടങ്ങിയിട്ടുള്ളത് , അതിനാൽ തന്നെ ഉപാധി വെച്ചാൽ ദേവസ്വത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കൻ ബാങ്കുകൾ തയ്യറാകുമെന്നിരിക്കെ അതിന് തയ്യാറാകാതെ ബാങ്കുകളുടെ താല്പര്യം സംരക്ഷിക്കാൻ ദേവസ്വം ഭരണ സമിതി ബദ്ധ ശ്രദ്ധരാകുന്നത് ഒരു നേട്ടവും പ്രതീക്ഷിക്കാതെ ആകില്ല.
തങ്ങളുടെ തെറ്റുകൾ തിരുത്തുന്നതിന് പകരം സംസ്ഥാന സർക്കാരിനെ മാതൃകയാക്കി ഇത്തരം വാർത്തകൾ പുറത്ത് കൊണ്ട് വരുന്ന മാധ്യമ പ്രവർത്തകർക്കെതിരെ കോടികൾ നഷ്ട പരിഹാരം അവശ്യ പെട്ട് വക്കീൽ നോട്ടീസ് അയച്ച് ഭീഷണി പെടുത്താനാണ് ഭരണ സമിതിക്ക് ഏറെ ഇഷ്ടം .രണ്ടോ മൂന്നോ വർഷത്തേക്ക് എത്തുന്ന ഭരണ സമിതി നടത്തുന്ന കൊള്ളരുതായ്മക്കെതിരെ ഏതെങ്കിലും ഭക്തരോ, ഭക്ത സംഘടനകളോ കോടതിയെ സമീപിക്കുക യാണെങ്കിൽ കാലാവധി കഴിഞ്ഞാലും പോക്കറ്റിലെ പണം മുടക്കി തങ്ങളും കോടതി വരാന്തകൾ കയറി ഇറങ്ങേണ്ടി വരുമെന്ന മിനിമം ധാരണ പോലും ഭരണ സമിതി അംഗങ്ങൾക്ക് ഇല്ലാതെ പോയി